ന്യൂഡല്‍ഹി: ഇതുവരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും അനുഭാവികളുമായ 155 പേര്‍ രാജ്യത്ത് പിടിയിലായെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത് ആകെ ആളുകളുടെ കണക്കാണ് ഇത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി അന്വേഷണ ഏജന്‍സികള്‍ സമൂഹ മാധ്യമങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ദി ഇസ്ലാമിക് സ്റ്റേറ്റ്, ദി ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ്, ദി ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ, ദയീശ് എന്നീ സംഘടനകളെയാണ് യുഎപിഎ നിയമം 1967 ന്റെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post