കൊല്‍ക്കത്ത: ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ വീണ്ടും മര്‍ദനം. പശ്ചിമബംഗാളിലെ സൗത്ത് 24 പര്‍ഗാന ജില്ലയിലെ ഹൂഗ്ലിയിലാണ് സംഭവം. ഇരുപത്തിയാറുകാരനായ ഹഫീസ് മൊഹമ്മദ് ഷാറുഖ് ഹാല്‍ദര്‍ എന്ന മദ്രസ അധ്യാപകനാണ് പരിക്കേറ്റത്. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് തന്നെ മര്‍ദിക്കുകയും ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് അധ്യാപകന്‍ പറയുന്നു.
ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ഹല്‍ദാര്‍. ഇതിനിടെ ഹല്‍ദാറിന് അടുത്തെത്തിയ ഒരു കൂട്ടം ആളുകള്‍ ജയ് ശ്രീറാം വിളി ഏറ്റുചൊല്ലാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹല്‍ദാര്‍ ഇതിന് തയ്യാറായില്ല. ഇതോടെ ക്ഷുഭിതനായ സംഘം ഹല്‍ദാറിനെ മര്‍ദിക്കുകയും ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.
ആ സമയം ട്രെയിനിലുണ്ടായിരുന്നവര്‍ തന്നെ ഉപദ്രവിക്കുന്നത് നോക്കിനിന്നതല്ലാതെ ആരും സ സഹായത്തിന് എത്തിയില്ലെന്നും വളരെ കഷ്ടപ്പെട്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും ഹല്‍ദാര്‍ പറഞ്ഞു. പിന്നീട് അടുത്തുള്ള സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെയുള്ള നാട്ടുകാരാണ് തന്നെ രക്ഷിച്ച് ആശുപത്രിയിലാക്കിയതെന്നും ഹല്ദാര്‍ വ്യക്തമാക്കി.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ടതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും കൊല്‍ക്കത്ത പോലീസ് വ്യക്തമാക്കി.
Discussion about this post