ജമ്മു; ജമ്മുകാശ്മീരില്‍ 2016 മുതല്‍ ഇതുവരെ 733 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. ലോക്‌സഭയിലാണ് ജി കിഷന്‍ റെഡ്ഡി ഇത് വ്യക്തമാക്കിയത്.
കാശ്മീരില്‍ ഈ വര്‍ഷം മാത്രം 133 പേരെ വധിച്ചിട്ടുണ്ടെന്നും കിഷന്‍ റെഡ്ഡി വ്യക്തമാക്കി. തീവ്രവാദികളെ കൂടാതെ 18 സിവിലിയനും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ പറഞ്ഞു.
കൂടാതെ 2014നെ അപേക്ഷിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ 2018ല്‍ കൂടുതലായിരുന്നുവെന്നും കിഷന്‍ റെഡ്ഡി വ്യക്തമാക്കി. 2014ല്‍ 222 ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടപ്പോള്‍ 2018 ല്‍ അത് 614 ആയെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു.
ഗവണ്‍മെന്റ് രേഖകള്‍ പ്രാകാരം 2018 ലാണ് സുരക്ഷാ സേന ഏറ്റവും കൂടുതല്‍ ഭീകരരെ വധിച്ചത്. 2018ല്‍ 257 പേരെയും, 2017ല്‍ 213 പേരെയും 2016ല്‍ 150 പേരെയുമാണ് സുരക്ഷാ സേന വധിച്ചത്.