പറ്റ്ന; ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്കജ്വരം ബാധിച്ചു കുട്ടികള്‍ വ്യാപകമായി മരിക്കുന്നതിന്റെ കാരണം ലിച്ചിപ്പഴം അല്ലെന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം. ലിച്ചി പഴം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്. എന്തുകൊണ്ട് അവിടെ ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാത്തത് എന്ന ചോദ്യവും ഉയരുന്നു.
110ലധികം കുട്ടികളാണ് ഈ വര്‍ഷം മുസാഫര്‍പൂരില്‍ എന്‍സിഫലൈറ്റിസ് മൂലം മരിച്ചത്. മിക്കവരും 10 വയസില്‍ താഴെയുള്ളവര്‍. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെയായിരുന്നു ഭൂരിഭാഗം മരണങ്ങളും. രൂക്ഷമായ പോഷകാഹാരക്കുറവിന് പുറമെ അക്യൂട്ട് എന്‍സിഫലൈറ്റിസ് സിന്‍ഡ്രോമിന് കാരണമാകുന്നത് ലിച്ചിപ്പഴം കഴിക്കുന്നതാണ് എന്ന വിലയിരുത്തലുകള്‍ ശക്തമാണ്. അതേസമയം ലിച്ചിപ്പഴവും എന്‍സിഫലൈറ്റിസ് മരണങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നാണ് എന്‍ആര്‍സിഎല്‍ ഡയറക്ടര്‍ ഡോ വിശാല്‍ നാഥ് ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞത്.
Discussion about this post