ചെന്നൈ: കൊടും വരള്‍ച്ചയില്‍ വലയുകയാണ് തമിഴ്‌നാട്. കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ് തമിഴ് ജനത ഇപ്പോള്‍. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ജലക്ഷാമത്തിന് എതിരെ പ്രതിഷേധിക്കാന്‍ അഴിമതിക്ക് എതിരെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ അറപ്പോര്‍ ഇയക്കത്തിന് പോലീസ് അനുമതി നിഷേധിച്ചിരിക്കുകയാണ്. ചെന്നൈ പോലീസാണ് എന്‍ജിഒയുടെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചത്.
വള്ളുവര്‍ കോട്ടത്തില്‍ പ്രതിഷേധിക്കാനായിരുന്നു അറപ്പോര്‍ ഇയക്കത്തിന്റെ തീരുമാനം. എന്നാല്‍ പോലീസ് അനുമതി നിഷേധിച്ചതിനെതിരെ സംഘടന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി ഈ കേസ് ഇന്ന് പരിഗണിക്കും.
തമിഴ്‌നാട്ടിലെ വരള്‍ച്ച സംസ്ഥാന സര്‍ക്കാര്‍ നിസാരമായി കാണാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്റെ ആരോപണം. കഴിഞ്ഞ ദിവസം സ്റ്റാലിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം ചെന്നൈയില്‍ നടന്നിരുന്നു.
Discussion about this post