രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പിടികൂടി; ഇരുവരുടെയും തലമൊട്ടയടിച്ചു; കേസെടുത്ത് പോലീസ്

ഒരുകൂട്ടം ആളുകള്‍ ചേര്‍ന്നാണ് യുവതിയെയും യുവാവിനെയും പിടകൂടിയത്

ഭുവനേശ്വര്‍: രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ യുവതിയെയും യുവാവിനെയും പിടികൂടി തലമൊട്ടയടിച്ചു. ഒഡീഷയിലെ മയൂര്‍ബഞ്ജിലെ മാണ്ഡുവ ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ രഹസ്യബന്ധമുണ്ടെന്നും ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നും ആരോപിച്ച് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി ഇരുവരുടെയും തലമൊട്ടയടിക്കുകയായിരുന്നു.

കഴിഞ്ഞദിവസമാണ് സംഭവം. ഒരുകൂട്ടം ആളുകള്‍ ചേര്‍ന്നാണ് യുവതിയെയും യുവാവിനെയും പിടകൂടിയത്. രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെയും യുവാവിനെയും പരസ്യമായി ആക്രമിക്കുകയും തലമൊട്ടയടിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു.

ഇതോടെയാണ് പോലീസ് സംഭവത്തില്‍ ഇടപെട്ടത്. സദാചാരപോലീസ് ചമഞ്ഞ് പെണ്‍കുട്ടിയെയും യുവാവിനെയും ഉപദ്രവിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version