അഭിനന്ദന്‍ വര്‍ധമാന്റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണം; വ്യത്യസ്ത ആവശ്യവുമായി പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ്

അഭിനന്ദന്‍ വര്‍ധമാന് പുരസ്‌കാരം നല്‍കണമെന്നും കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്നും അഭിനന്ദന്‍ വര്‍ധമാന് പുരസ്‌കാരം നല്‍കണമെന്നും കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അഭിനന്ദന്‍ വര്‍ധമാനെ അനുകരിച്ച് നിരവധിപേര്‍ മീശ പ്രത്യേക സ്‌റ്റൈലിലാക്കിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാലാകോട്ടില്‍ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ സൈന്യത്തിന്റെ തടവിലായിരുന്നു അഭിനന്ദന്‍.

പിന്നീട് രണ്ട് ദിവസത്തിന് ശേഷമായിരുന്നു പാകിസ്താന്‍ അഭിനന്ദനെ വിട്ടയച്ചത്. തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന അഭിനനന്ദന്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. നിലവില്‍ അഭിനന്ദനെ സുരക്ഷാ കാരണങ്ങളാല്‍ ശ്രീനഗറിന് പുറത്തേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്.

Exit mobile version