കിടക്ക പോലുമില്ലാതെ വെറും തറയില്‍ കിടന്ന് എളിമ കാണിച്ചു; പക്ഷേ കുമാരസ്വാമിയുടെ ആ ‘എളിമയ്ക്ക്’ ചെലവായത് ഒരു കോടി രൂപ!

. ജനതാ ദര്‍ശന്‍ യാത്രയില്‍ കുമാരസ്വാമി 4000 ആളുകളെ കണ്ടിരുന്നു. ഇതുകൂടാതെ ഓണ്‍ലൈന്‍ ആയി 18,000ത്തോളം പേര്‍ നിവേദനങ്ങള്‍ നല്‍കി.

ബംഗളൂരു: കിടക്ക പോലുമില്ലാതെ വെറും തറയില്‍ കിടന്ന് എളിമ കാണിച്ച കര്‍ണാടക മുഖ്യമന്ത്രിയുടെ അന്നേ ദിവസത്തെ ചിലവ് കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഏകദേശം ഒരു കോടി രൂപയാണ് അന്നത്തെ ഗ്രാമ സന്ദര്‍ശനത്തിനായി പൊടിഞ്ഞതെന്നാണ് കണക്കുകള്‍ പറയുന്നത്. ഗ്രാമത്തിലേയ്ക്ക് കെഎസ്ആര്‍ടിസി ബസിലായിരുന്നു യാത്ര, താമസം സര്‍ക്കാര്‍ സ്‌കൂളില്‍, കിടക്ക പോലും ഇല്ലാതെ തറയില്‍ ഉറക്കം. തുടങ്ങിയ ലളിതമായി നടത്തിയ യാത്ര കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയില്‍ ഇടംപിടിച്ചതുപോലെ ജനഹൃദയങ്ങളിലും നിലനിന്നിരുന്നു.

എന്നാല്‍ ആ യാത്രയ്ക്ക് പിന്നില്‍ കോടികളുടെ ചിലവുണ്ടെന്നാണ് ഇപ്പോഴാണ് പുറത്ത് വരുന്നത്. 25 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെയും പരിവാരത്തിന്റെയും ഭക്ഷണത്തിന് മാത്രമായി ചെലവായത്. യാദ്ഗിര്‍ ജില്ലയിലെ വിവിധ ഭാഗത്ത് നിന്നുള്ളവരാണ് ഗ്രാമസന്ദര്‍ശനത്തില്‍ കൂടുതലും പങ്കാളികളായത്. 25000 പേര്‍ക്ക് വേണ്ടി ഭക്ഷണം ഒരുക്കി എന്ന് പറയുമ്പോഴും കഴിക്കാന്‍ 15,000 പേരെ ഉണ്ടായിരുന്നുള്ളൂ.

അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മറ്റുദ്യോഗസ്ഥര്‍ക്കുമായി അത്താഴം ഒരുക്കിയിരുന്നു. പ്രഭാത ഭക്ഷണ ചിലവും ഈ 25 ലക്ഷത്തില്‍ ഉള്‍പ്പെടും. ജനങ്ങളുടെ നിവേദനങ്ങളും മറ്റും സ്വീകരിക്കുന്നതിനായി താല്‍ക്കാലിക ഓഫീസ് തയ്യാറാക്കാനാണ് 25 ലക്ഷം രൂപ വേറെ ചിലവായത്. സ്റ്റേജിനും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്കും 50 ലക്ഷം രൂപയും ചിലവായി. ജനതാ ദര്‍ശന്‍ യാത്രയില്‍ കുമാരസ്വാമി 4000 ആളുകളെ കണ്ടിരുന്നു. ഇതുകൂടാതെ ഓണ്‍ലൈന്‍ ആയി 18,000ത്തോളം പേര്‍ നിവേദനങ്ങള്‍ നല്‍കി.

Exit mobile version