മംഗളൂരു: കാത്തിരിപ്പിനൊടുവില്‍ മഴയെത്തിയ സന്തോഷത്തില്‍ ചെളിവെള്ളത്തില്‍ ആഹ്ളാദനൃത്തം ചവിട്ടി ഒരു നാട്. കര്‍ണാടകയിലെ മംഗളൂരു ബാകിമര്‍ പാടത്തായിരുന്നു കര്‍ഷകരും യുവതീ യുവാക്കളും ചേര്‍ന്ന് മണ്‍സൂണ്‍ മഴയെത്തിയതിന്റെ സന്തോഷം പങ്കുവെച്ചത്. ശനിയാഴ്ചയാണ് ഇവിടെ കര്‍ഷകര്‍ക്ക് ആശ്വാസമേകി മഴയെത്തിയത്.
പവന്‍ജെയിലെ ശ്രീ ജനശക്തി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ് കേസര്‍ഡ് ഓഞ്ചി ദിന എന്നറിയപ്പെടുന്ന ആഘോഷം സംഘടിപ്പിച്ചത്. മഴയെ വരവേറ്റുകൊണ്ട് കറ്റയുമേന്തി യുവതികളും യുവാക്കളും ചെളിവെള്ളത്തില്‍ നൃത്തമാടുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
മണ്‍സൂണിന്റെ വരവ് വൈകിയതും വേനല്‍മഴയുടെ അഭാവവും കര്‍ണാടകയുടെ നെല്ലറയെന്ന് അറിയപ്പെടുന്ന പ്രദേശത്തെ കൃഷിയെ പ്രതിസന്ധിയിലാക്കിയിരുന്നു. സംസ്ഥാനത്ത് കൃഷി ചെയ്യുന്നതിന്റെ 60 ശതമാനം നെല്ലും ഇവിടെ നിന്നാണ്. വേനല്‍ കടുത്തിരിക്കുന്ന സാഹചര്യത്തില്‍ അപ്രതീക്ഷിതമായി മഴയെത്തിയതോടെ അത് ആഘോഷമാക്കുകയായിരുന്നു ഇവിടുത്തുകാര്‍.
#WATCH: Children, youth and women participate in Kesard Onji Dina (a day in slushy water) organised by Shri Jnana Shakti Subramanya Swamy Temple, Pavanje at Bakimar paddy field in Mangaluru. #Karnataka. pic.twitter.com/c4aNzpq8TN
— ANI (@ANI) June 24, 2019
Karnataka: Kesard Onji Dina (a day in slushy water) organised by Shri Jnana Shakti Subramanya Swamy Temple, Pavanje at Bakimar paddy field in Mangaluru. Children, youth and women participated in the event which includes running, folk dance & other activities. pic.twitter.com/e10iswjkcN
— ANI (@ANI) June 24, 2019
Discussion about this post