ട്രെയിന്‍ പാളം തെറ്റി; നാല് ബോഗികള്‍ പൂര്‍ണ്ണമായി തകര്‍ന്നു; 4 പേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

ഞായറാഴ്ച രാത്രി 11.50ന് ഉപബന്‍ എക്സ്പ്രസാണ് പാളം തെറി അപകടം ഉണ്ടായത്

ധാക്ക: ബംഗ്ലാദേശ് കുലൗരയിലെ ബാരാംചാലില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. ഞായറാഴ്ച രാത്രി 11.50ന് ഉപബന്‍ എക്സ്പ്രസാണ് പാളം തെറി അപകടം ഉണ്ടായത്. സംഭവത്തില്‍ നാല് പേര്‍ മരിച്ചു. 65ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ മൗള്‍വി ബസാര്‍ ആശുപത്രിയിലും സില്‍ഹെറ്റ് എംഎജി ഉസ്മാനി മെഡിക്കല്‍ കോളേജിലും ചികിത്സയലാണ്.

ചികിത്സയില്‍ കഴിയുന്ന 18 പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉപബന്‍ എക്‌സ്പ്രസിന്റെ അഞ്ചോളം ബോഗികളാണ് പാലം തെറ്റി അപകടത്തില്‍ പെട്ടത്. ഇതില്‍ നാല് ബോഗികള്‍ പൂര്‍ണ്ണമായും തകര്‍ന്ന് തരിപ്പണമായി.

അപകടം നടന്ന ഉടനെ തന്നെ പോലീസ്, ആര്‍എബി, ബിജിബി, ഫയര്‍ സര്‍വീസ്, എന്നിവ രക്ഷാപ്രവര്‍ത്തിനെത്തി. തുടര്‍ന്ന് അപകടത്തിന്റെ തീവ്രത കുറച്ചതായി മൗല്‍വിബസാര്‍ പോലീസ് സൂപ്രണ്ട് മുഹമ്മദ് ഷാജലാല്‍ പറഞ്ഞു. തുടര്‍ന്ന് അപകടത്തില്‍ പെടാത്ത ബാക്കി എന്‍ജിനുകള്‍ ബോഗിയില്‍ നിന്ന് പുലര്‍ച്ചെ നാലോടെ മാറ്റി. അതേസമയം സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version