പുനെ: മഹാരാഷ്ട്രയില്‍ പട്ടാപ്പകല്‍ അമ്പരപ്പിക്കുന്ന കവര്‍ച്ച. എടിഎം മെഷീന്‍ അതേപടി കടത്തികൊണ്ടു പോവുകയായിരുന്നു. പൂനെയിലെ യെവത്തിലാണ് ഈ മോഷണം നടന്നത്. എടിഎമ്മിലെ സിസിടിവി ക്യാമറ സ്‌പ്രേ അടിച്ച് മറച്ചായിരുന്നു കവര്‍ച്ച.
30 ലക്ഷം രൂപ ശേഖരമുണ്ടായിരുന്ന എസ്ബിഐയുടെ എടിഎമ്മാണ് കള്ളന്മാര്‍ കെട്ടിവലിച്ച് കടത്തികൊണ്ടുപോയത്. ഹെല്‍മെറ്റ് ധരിച്ചത്തിയ നാലുപേരാണ് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കവര്‍ച്ച നടത്തിയത്. എടിഎമ്മിലെ സിസിടിവി ക്യാമറ സ്‌പ്രേ അടിച്ച് മറച്ചശേഷം എടിഎം അവരുടെ കാറുമായി ബന്ധിച്ച് കെട്ടിവലിക്കുകയും കാഷ് വെന്‍ഡിങ് മെഷീന്‍ ഇളക്കിയെടുക്കുകയും ചെയ്തു.
സമീപത്തെ മറ്റു സ്ഥാപനങ്ങളിലെ ക്യാമറാദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.