ഉത്തര്‍പ്രദേശ്: സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ എത്തിയ ആള് പോലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശിലെ ന്യൂമാണ്ഡിയിലാണ് സംഭവം. രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് ഒപ്പമാണ് ആദേഷ് ഗോയല്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള് റെയ്ഡിനെത്തിയത്.
ഇയാള്‍ സിബഐ ജോയിന്റ് കമ്മീഷണറാണെന്ന് അവകാശപ്പെട്ട് വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ് തുടങ്ങുകയും ചെയ്തു. സംഭവമറിഞ്ഞ് പ്രദേശത്തെ മറ്റ് വ്യാപാരികള്‍ സ്ഥലത്തെത്തി. പിന്നീട് സിബിഐ ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ട് എത്തിയ ആളുടെ നീക്കങ്ങളില്‍ സംശയം തോന്നിയ അവര്‍ പോലീസിനെ വിവരം അറിയിച്ചു.
പോലീസ് സ്ഥലത്തെത്തുമെന്ന സൂചന ലഭിച്ചതോടെ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വ്യാജ സിബിഐ ഉദ്യോഗസ്ഥനെ വ്യാപാരികള്‍ പിടികൂടി പോലീസിന് കൈമാറി. ആള്‍മാറാട്ടം നടത്തിയ ആളെ അറസ്റ്റ് ചെയ്തുവെന്നും വിശദമായി ചോദ്യംചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാട്ടിയാണ് ഇയാള്‍ വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം കാറിലാണ് റെയ്ഡിനെത്തിയത്.
Discussion about this post