മുസഫര്‍പുര്‍: ബിഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ സീനിയര്‍ ഡോക്ടര്‍ക്ക് സസ്പെന്ഷന്. ജോലിയില്‍ വീഴ്ച വരുത്തിയതിനാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ഡോക്ടര്‍ ഭീംസെന്‍ കുമാറിനെയാണ് ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.
അതേസമയം, മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 129 ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ നൂറ്റിയൊന്പതും കേജ്രിവാള് ആശുപത്രിയില്‍ ഇരുപത് കുട്ടികളുമാണ് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. മുപ്പത്തിയൊന്പത് കുട്ടികളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സുനില്‍കുമാര്‍ ഷാഹി വ്യക്തമാക്കി.
Discussion about this post