ഹൈദരാബാദ്: വിവാഹം കഴിഞ്ഞ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് മുപ്പതുകാരനെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു. ഹൈദരാബാദിലെ വെമുലവാഡയിലാണ് സംഭവം. ബാര്‍ബര്‍ ജോലി ചെയ്യുകയായിരുന്ന നഗുല രവി എന്നയാളാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാര്ബര്ജോലി ചെയ്യുന്ന അവിവാഹിതനായ യുവാവും യുവതിയും നേരത്തെ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവര്‍ വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ ബന്ധുക്കള്‍ ഈ ബന്ധത്തെ എതിര്‍ക്കുകയും യുവതിയെ പ്രവാസിയായ ഒരു യുവാവിന് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു.
എന്നാല്‍ വിവാഹ ശേഷവും യുവതി നഗുലയുമായുള്ള ബന്ധം തുടര്‍ന്നു. ഇതറിഞ്ഞ യുവതിയുടെ സഹോദരനും ബന്ധുക്കളും നഗുലിന് താക്കീത് നല്കി. എന്നാല്‍ അത് മറികടന്ന് യുവതിയും നഗുലയും പലപ്പോഴും രഹസ്യമായി കൂടിക്കാഴ്ച നടത്തി. വിവരമറിഞ്ഞ യുവതിയുടെ സഹോദരനും മറ്റ് രണ്ട് ബന്ധുക്കളും ചേര്‍ന്ന് നഗുലന്റെ സുബ്രഹ്മണ്യ നഗറിലെ വീടിന് സമീപത്ത് വെച്ച് ഇയാളെ അരിവാളിന് വെട്ടുകയായിരുന്നു.
ഇയാള്‍ മരിച്ചെന്ന് ഉറപ്പായതിന് ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു. ഒളിവില്‍ കഴിയുന്ന പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണം കൂടുതല്‍ ശക്തമാക്കുമെന്നും ഹൈദരാബാദ് പോലീസ് പറഞ്ഞു.
Discussion about this post