സംഘര്‍ഷം ഒഴിയാതെ പശ്ചിമ ബംഗാള്‍; ബിജെപി പ്രവര്‍ത്തകനെ ഷോക്കടിപ്പിച്ച് കൊന്നെന്ന് ആരോപണം, സുരക്ഷ ശക്തമാക്കി പോലീസ്

സ്ഥലത്തെ ബിജെപി പ്രവര്‍ത്തകനായ ഗോപാല്‍ ചന്ദ്ര പാലിനെ തൃണമൂല്‍ കോണ്‍ഗ്രസ് ഷോക്കടിപ്പിച്ച് കൊന്നെന്നാണ് ബിജെപിയുടെ ആരോപണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം. ഇത്തവണ ബിജെപി പ്രവര്‍ത്തകനെ ഷോക്കടിപ്പിച്ച് കൊന്നെന്നാണ് ബിജെപിയുടെ ആരോപണം. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബിഷ്ണുപൂരിലാണ് വീണ്ടും ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായിരിക്കുന്നത്. സ്ഥലത്തെ ബിജെപി പ്രവര്‍ത്തകനായ ഗോപാല്‍ ചന്ദ്ര പാലിനെ തൃണമൂല്‍ കോണ്‍ഗ്രസ് ഷോക്കടിപ്പിച്ച് കൊന്നെന്നാണ് ബിജെപിയുടെ ആരോപണം.

കഴിഞ്ഞ ദിവസം നടന്ന സംഘര്‍ത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും പതിനൊന്നോളം പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതേസമയം ബിജെപി എംപിമാരായ എസ്എസ് അഹ്ലുവാലിയ, സത്യപാല്‍ സിങ്, വിഡി റാം എന്നിവരടങ്ങിയ സംഘം ഭത്പാര സന്ദര്‍ശിച്ചതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.

Exit mobile version