വിദര്‍ഭ: കൊടുംവരള്‍ച്ചയില്‍ നിന്നും രക്ഷനേടാന്‍ പാവകല്ല്യാണം നടത്തി മഹാരാഷ്ട്രയിലെ ഗ്രാമം. വെള്ളത്തിന്റെ ദൗര്‍ലഭ്യം കൂടാതെ യുവതീ-യുവാക്കളുടെ വിവാഹം നടക്കാത്ത പ്രതിസന്ധിയ്ക്കും പരിഹാരം തേടുകയാണ് ഇവിടുത്തെ ജനങ്ങള്‍.
കൊടും വരള്‍ച്ചയില്‍ നിന്ന് രക്ഷനേടാനും യുവാക്കളുടെ വിവാഹം നടന്നു കാണാനും എന്ത് വഴിയെന്നായി പിന്നീടുള്ള ചിന്ത. അങ്ങിനെ മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെ ഒരു ഗ്രാമത്തിലെ, ഗ്രാമവാസികള്‍ പാവകളെ തമ്മില്‍ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മഴ ദൈവങ്ങളെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായിരുന്നു ശ്രമം. പ്രദേശത്തെ 22 പുരുഷന്മാര്ക്കും രണ്ട് സ്ത്രീകള്‍ക്കും കല്യാണപ്രായമായിട്ടും കല്യാണം നടന്നിട്ടില്ല. മഴ പെയ്താല്‍ ഇവരുടെ കല്യാണം നടക്കുമെന്നും ഗ്രാമവാസികള്‍ കണക്കുകൂട്ടി
മഴദൈവങ്ങളെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായിരുന്നു ശ്രമം.
മഹാരാഷ്ട്രയില്‍ വിദര്‍ഭയില്‍ കൊടും വരള്‍ച്ചയാണ് അനുഭവിക്കുന്നത്. വരള്‍ച്ചയെ തുടര്‍ന്ന് കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്. എന്നാല്‍ അടുത്ത നാല് ദിവസത്തിനുള്ളില്‍ വിദര്‍ഭയില്‍ പലയിടത്തും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
Discussion about this post