ലക്നൗ: ജോലി സമയം കഴിഞ്ഞതോടെ അബോധാവസ്ഥയില്‍ ചികിത്സയിലുള്ള രോഗിയെ ഉപേക്ഷിച്ച് ആശുപത്രിപൂട്ടി ഡോക്ടറും ജീവനക്കാരും വീട്ടില്‍പോയി. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ഗുരുതര അനാസ്ഥ. സംഭവത്തില്‍ നാല് ഡോക്ടര്‍മാരെ പിരിച്ച് വിട്ടു.
വെള്ളിയാഴ്ച പുര്കാസിലെ ബ്ലോക്കിലെ ഫലോദയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയ സോണിയക്കായിരുന്നു (30) ദുരനുഭവം ഉണ്ടായത്. രോഗികളുടെ മുറിയില്‍ അബോധാവസ്ഥയിലായിരുന്ന സോണിയയെ ഇവിടെ വിട്ട് ഡോക്ടറും ജീവനക്കാരും വൈകുന്നേരം വീട്ടില്‍പോയി. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റും പൂട്ടിയാണ് ജീവനക്കാര്‍ പോയത്.
ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സോണിയക്കു സുബോധം വീണ്ടുകിട്ടിയപ്പോള്‍ താന്‍ മുറിക്കുള്ളില്‍ പെട്ടതായി മനസിലായി. മുറി പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതോടെ ഇവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ എത്തുകയും അധികൃതരെ വിവരം അറിയിച്ച് പൂട്ടുതുറന്ന് പുറത്തുകടക്കുകയുമായിരുന്നു.
Discussion about this post