ലഖ്നൗ: രോഗബാധിതയായ സ്ത്രീയെ അകമ്പടി വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് ഒപ്പം തന്റെ മണ്ഡലമായ അമേഠി സന്ദര്‍ശിക്കുന്നതിനിടെയാണ് സ്മൃതി ഇറാനി രോഗം ബാധിച്ച് അവശയായ സ്ത്രീയെ കണ്ടതും ഉടന്‍ തന്റെ അകമ്പടി വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചതും. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
തന്റെ സ്വന്തം വോട്ടര്‍മാരോട് സ്മൃതി ഇറാനി കാണിക്കുന്ന കരുതലിന്റെ തെളിവാണിതെന്ന് വീഡിയോ പങ്ക് വെച്ച് പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. രോഗബാധിതയായ സ്ത്രീയെ അകമ്പടി വന്ന ആംബുലന്‍സില്‍ കയറ്റിയാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍ ദത്തെടുത്ത ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയിരുന്നു അമേഠിയിലെത്തിയ സ്മൃതി ഇറാനിയുടെയും പ്രമോദ് സാവന്തിന്റെയും ലക്ഷ്യം. ഗ്രാമത്തിലെ ജനങ്ങളുമായി ആശയവിനിമം നടത്തുകയാണ് രണ്ടുദിന സന്ദര്‍ശനത്തിലുടെ സ്മൃതി ഇറാനി ഉദ്ദേശിക്കുന്നത്.
#WATCH Uttar Pradesh: Smriti Irani, BJP MP from Amethi takes a woman to hospital in her convoy ambulance. pic.twitter.com/ohWl12minG
— ANI UP (@ANINewsUP) June 22, 2019
Discussion about this post