ചെന്നൈ; ചെന്നൈയിലെ ക്യൂന്‍സ് ലാന്റ് അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡിനിടെ അപകടം. ഫ്രീ ഫാള്‍ ടവര്‍ എന്ന റൈഡിനിടെയായിരുന്നു അപകടം, പത്ത് അടി മുകളില്‍ നിന്നും പ്ലാറ്റ്ഫോം താഴേക്ക് വീഴുകയായിരുന്നു.
ജൂണ്‍ 18നുണ്ടായ സംഭവം. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് അമ്യൂസ് മെന്റ് പാര്‍ക്ക് അടിച്ചിട്ടിരിക്കുകയാണ്. ഫ്രീ ഫാള്‍ ടവര്‍ എന്ന റൈഡിനിടെയായിരുന്നു അപകടം പത്ത് അടി മുകളില്‍ നിന്നും പ്ലാറ്റ്ഫോം താഴേക്ക് വീഴുകയായിരുന്നു. സന്ദര്‍ശകരില്‍ ഒരാള്‍ എടുത്ത വീഡിയോയാണ് സോഷ്യല്മീഡിയയില്പ്രചരിച്ചത്.
അമ്യൂസ്മെന്റ് പാര്‍ക്കിലെ ഡോക്ടര്‍ തന്നെ എത്തി പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് അമ്യൂസ്മെന്റ് പാര്‍ക്കിലെ ഉപകരണങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 27ന് പതിവു സന്ദര്‍ശനത്തിനിടെ ചില റൈയ്ഡുകള്‍
സുരക്ഷിതമല്ലെന്ന സൂചന പോലീസ് സംഘം നല്‍കിയിരുന്നെന്നും എന്നാല്‍ പാര്‍ക്ക് അധികൃതര്‍ നടപടിയെടുത്തില്ലെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
Discussion about this post