ന്യൂഡല്‍ഹി; മസ്തിഷ്ക ജ്വര ബാധയെത്തുടര്‍ന്ന് ബിഹാറില്‍ ശിശു മരണം തുടരുന്നു. 142 കുട്ടികളാണ് ഇതുവരെ മരിച്ചത്. 600 പേരാണ് അസുഖബാധയെത്തുടര്‍ന്ന് ഇപ്പോള്‍ ചികിത്സയിലുള്ളത്.
ഈ മാസാദ്യം മുതലാണ് മസ്തിഷ്ക ജ്വര ബാധ ബീഹാറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയത്. അതേസമയം മസ്തിഷ്ക ജ്വരത്തിന്റെ കാരണം ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ജാഗ്രതയോടെ ഇടപെടുന്നുവെന്ന് ബിഹാര്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് മരണസംഖ്യ ഉയരുന്നത്. മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ്, കെജ്രിവാള് ആശുപത്രി എന്നിവിടങ്ങളിലായി ഇന്ന് 7 കുട്ടികള്‍ കൂടി മരിച്ചു. ഇന്നലെയും ഏഴ് കുട്ടികളുടെ മരണം സംഭവിച്ചിരുന്നു.
Discussion about this post