ഇന്‍ഡോര്‍: വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം. ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷം മൂക്കുകൊണ്ട് ഷൂവും തുടപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ മര്‍ദ്ദനത്തിന് ശേഷം യുവാവിനെ കാണാതായതായി പരാതിയുണ്ട്. യുവാവിനായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ജൂണ്‍ 16 നായിരുന്നു ആക്രമണം നടന്നത്. യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. മന്ദസോറിലാണ് സംഭവം. കമല്‍ സിംഗ് എന്നാണ് യുവാവിന്റെ പേര്. കല്യാണ സല്‍ക്കാരത്തിനിടെ രണ്ടുപേരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ചാണ് കമല്‍ സിംഗിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. ശേഷം മൂക്ക് കൊണ്ട് ഷൂ തുടപ്പിക്കുകയും നക്കിക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം കമല്‍ സിംഗിനെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ ഓംഖര്‍ സിംഗും സഹോദരി ദുര്‍ഗയുമാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും ഓംഖര്‍ സിംഗ് ആരോപിച്ചു. അതേസമയം യുവാവിന്റെ തിരോധാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി പോലീസ് സൂപ്രണ്ട് ദിലീപ് സിംഗ് ബില്‍വാല്‍ പറഞ്ഞു. ഓംഖര്‍ സിംഗിന്റെ കുടുംബത്തിന് സംരക്ഷണം നല്‍കുമെന്നും ബില്‍വാല്‍ പറഞ്ഞു.
#WATCH Madhya Pradesh: Man forced to rub nose on shoes of people who allegedly beat him after an argument broke out between them during a marriage ceremony, in Mandsaur on 16 June. The victim has been missing since the incident. pic.twitter.com/1pOYZ6J2D3
— ANI (@ANI) June 22, 2019