അഹമ്മദാബാദ്: തീരുവ വെട്ടിപ്പു കേസില്‍ പ്രതിയായ വിവാദ വജ്രവ്യാപാരി നീരവ് മോദിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 15ന് കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
കസ്റ്റംസ് വകുപ്പ് നല്കിയ കേസിലാണ് വിധി. ഇതനുസരിച്ചുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു വായ്പയെടുത്തു കബളിപ്പിച്ച കേസിലും നീരവ് മോദി പ്രതിയാണ്.
Discussion about this post