ഛപര: സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് ട്രെയിനില്‍ കുത്തേറ്റ് മരിച്ചു. ബിഹാറിലെ ഛപര ജംങ്ഷനില്‍ പവന് എക്സ്പ്രസിലെ ജനറല്‍ കംമ്പാട്ട്മെന്റിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഛപര പോലീസ് പറഞ്ഞു.
ബിഹാറിലെ ദര്‍ഭംഗയില്‍ നിന്ന് മുബൈയിലേക്ക് പവന് എക്സ്പ്രസില്‍ സഹോദരനും ബന്ധുവിനുമൊപ്പം യാത്രചെയ്യുകയായിരുന്നു കൊല്ലപ്പെട്ട യുവാവ്. മുസാഫര്‍പൂരില്‍ നിന്ന് കയറിയ ആള് യുവാവിനോട് സീറ്റ് നല്കാന് ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.
തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ഇയാളെ കൊണ്ടുപോയി. ഹാജിപുര്‍ സ്റ്റേഷന് കഴിഞ്ഞതും ഇയാളെ വിട്ടയക്കുകയും ചെയ്തു. അതിന് ശേഷം ടോയ്ലെറ്റില് പോയ യുവാവിനെ പിന്നീട് ട്രെയിനിലെ വാതിലിനരികില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരന് പോലീസിനോട് പറഞ്ഞു.
Discussion about this post