ന്യൂഡല്‍ഹി: ലോകത്തിനെ തന്നെ ഏറ്റവും ശക്തനായ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തെരഞ്ഞെടുത്തു. ലോകത്തെ മികച്ച നേതാവിനെ കണ്ടെത്താനായി ബ്രിട്ടീഷ് ഹെരാള്‍ഡ് വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് മോഡി 2019ലെ ശക്തനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.
30.9 ശതമാനം പേരാണ് മോഡിക്ക് വോട്ട് നല്‍കിയത്. അതേസമയം രണ്ടാം സ്ഥാനത്ത് 21.9 ശതമാനം വോട്ടുകളുമായി റഷ്യന്‍ പ്രസിഡന്റായ വ്ലാദിമിര്‍ പുചിന് ആണ്. മൂന്നാം സ്ഥാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നാലാം സ്ഥാനം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമാണ്.
സര്‍വ്വേയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് 25ഓളം നേതാക്കളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. 25 പേരില്‍ വോട്ടുകളുടെ ഭൂരിപക്ഷം അനുസരിച്ച് അവസാന റൗണ്ടിലേക്ക് നാല് നേതാക്കളെ തെരഞ്ഞെടുത്തു. തുടര്‍ന്നാണ് 30.9 ശതമാനം വോട്ടുകളോടെ മോഡി ഒന്നാം സ്ഥനത്തെത്തുകയായിരുന്നു.
Discussion about this post