കോഴിക്കോട്: നഴ്സിംഗ് കോളേജിലെ റാഗിംഗ് ഭയന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് വിദ്യാര്‍ത്ഥിനി. തമിഴ്നാട്ടിലെ ശ്രീനിവാസന് കോളേജില്‍ നഴ്സിംഗ് പഠനത്തിന് ചേര്‍ന്ന കോഴിക്കോട് സ്വദേശിനിക്കാണ് സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉപേക്ഷിക്കേണ്ടതായി വന്നത്.
പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ആതിരയ്ക്ക് നഴ്സ് ആകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ കോളേജില്‍ എത്തിയ ആതിരയ്ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഭയപ്പെടുത്തുന്ന റാഗിംഗ് മുറകളാണ് നേരിടേണ്ടി വന്നത്. ഇതോടെ പഠിത്തം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. കോഴ്സ് ഫീസായി ഒന്നര ലക്ഷം രൂപ കോളേജില്‍ ആതിര അടച്ചിരുന്നു.
പണമൊഴിച്ച് രേഖകള്‍ തിരികെ നല്കാന് കോളേജ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നാലു വര്‍ഷത്തെ മുഴുവന്‍ ഫീസായ അഞ്ചു ലക്ഷം രൂപ അടച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കൂ എന്ന നിലപാടാണ് കോളേജ് ആധികൃതര്‍ സ്വീകരിച്ചത്. നഴ്സിംഗ് പഠനം തുടരണമെന്നാണ് ആതിരയ്ക്ക് ആഗ്രഹം. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാത്ത കാരണം തുടര്‍പഠനം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post