മുംബൈ; നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന ഇടമാണ് മഹാരാഷ്ട്ര. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 12021 കര്‍ഷകര്‍. സംസ്ഥാന ദുരിതാശ്വാസ പുനരധിവാസ മന്ത്രി സുഭാഷ് ദേശ്മുഖ് നിയമസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.
ദിവസത്തില്‍ ശരാശരി എട്ടുപേര്‍ എന്ന നിലയില്‍ സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ നടന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2015 ജനുവരി മാസത്തിനും 2018 ഡിസംബര്‍ മാസത്തിനുമിടയിലാണ് ഇത്രയധികം പേര് ആത്മഹത്യ ചെയ്തത്. ഇവയില്‍ 6,888 കേസുകള്‍ മാത്രമേ സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടവയായി കണക്കാക്കിയിട്ടുള്ളൂ എന്നും മന്ത്രി അറിയിച്ചു.
Discussion about this post