ബംഗളൂരു: വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിലത്ത് കിടന്നുറങ്ങിയും രാത്രിയില്‍ വെറും തറയില്‍ കിടന്നുറങ്ങിയും ജനശ്രദ്ധ പിടിച്ചു പറ്റി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ഉത്തര കര്‍ണാടകയിലെ യദ്ഗിര്‍ ജില്ലയിലെ സന്ദര്‍ശനത്തിനിടെയാണ് സംഭവം. വെള്ളിയാഴ്ച ട്രെയിന്‍ മാര്‍ഗമാണ് കുമാരസ്വാമി യദ്ഗിറലെത്തിയത്. ശേഷം ‘ഗ്രാമ വാസ്തവ്യ’ പരിപാടിയുടെ ഭാഗമായി ചന്ദ്രകി ഗ്രാമത്തിലെത്തി.
ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ അടുത്തറിയുക എന്നതാണ് ഗ്രാമ വാസ്തവ്യയിലൂടെ ലക്ഷ്യമിടുന്നത്. 2006-07 കാലഘട്ടത്തില്‍ ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ കുമാരസ്വാമി തുടങ്ങിയ പരിപാടി കൂടിയാണ് ഇത്. മുഖ്യമന്ത്രി ചന്ദ്രകി ഗ്രാമത്തിലെ ആളുകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
നല്ല സ്കൂളുകളില്ലാത്തതും ആരോഗ്യമേഖലയിലും അടിസ്ഥാന വികസന മേഖലയിലുമുള്ള പ്രശ്നങ്ങളും തുടങ്ങി നിരവധി കാര്യങ്ങള്‍ ജനങ്ങള്‍ കുമാരസ്വാമിയുമായി സംസാരിച്ചിട്ടുണ്ട്. വെറും തറയില്‍ കിടന്ന് ഉറങ്ങിയതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് ജനങ്ങള്‍ക്കുവേണ്ടി റോഡില്‍ കിടന്നുറങ്ങാനും തയ്യാറാണെന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.
Discussion about this post