ചെന്നൈ: ഡിഎംഡികെ സ്ഥാപകനും നടനുമായ വിജയകാന്തിന്റെ സ്വത്തുക്കള്‍ ലേലത്തിന്. ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് സ്വത്തുക്കള്‍ ലേലത്തിന് വെച്ചിരിക്കുന്നത്. 5.52 കോടി രൂപയാണു വായ്പ ഇനത്തില്‍ തിരികെ ലഭിക്കാനുള്ളതെന്ന് ബാങ്ക് വ്യക്തമാക്കി.
വിജയകാന്തിന്റേയും ഭാര്യ പ്രേമലതയുടെയും പേരില്‍ ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള 100 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് ലേലം ചെയ്യുക. ജൂലൈ 26 ന് കാഞ്ചീപുരത്തെ എന്‍ജിനീയറിങ് കോളജും വടപളനിയിലെ വീടും സ്ഥലവും ലേലം ചെയ്യുമെന്ന് ബാങ്കിന്റെ നോട്ടീസില്‍ പറയുന്നു.
വിജയകാന്ത് സേവന പദ്ധതിയ്ക്കായി 20 വര്‍ഷം മുന്‍പാണു കോളജ് തുടങ്ങിയത്. ഈ കോളേജില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് ബാങ്കില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പയെടുത്തത്. വായ്പ ഇനത്തില്‍ 5.52 കോടി രൂപയാണു തിരികെ ലഭിക്കാനുള്ളത്. ഇതേതുടര്‍ന്നാണ് ബാങ്കിന്റെ നടപടി.
Discussion about this post