ന്യൂഡല്‍ഹി: മതാചാരങ്ങള്‍ സംരക്ഷിപ്പെടുന്നുവെന്ന് ഭരണഘടന ഉറപ്പാക്കണമെന്ന് ബിജെപി എംപി മീനാക്ഷി ലേഖി. ശബരിമലയില്‍ അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നും മീനാക്ഷി ആവശ്യപ്പെട്ടു. ലോക്സഭയില്‍ ശൂന്യവേളയിലാണ് മീനാക്ഷി ലേഖി ശബരിമല വിഷയം ഉന്നയിച്ചത്.
ലോക്സഭയില്‍ ‘ജയ് അയ്യപ്പ’ എന്ന മുദ്രാവാക്യം വിളിച്ചാണ് മീനാക്ഷി ലേഖി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ലോക്സഭയ്ക്കുള്ളില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞിരുന്നു. ഇതിന്റെ പിറ്റേദിവസമാണ് ബിജെപി എംപി മുദ്രാവാക്യം വിളിച്ചത്.
മതാചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോയെന്ന് ഭരണഘടന ഉറപ്പുവരുത്തണമെന്നും അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായി കാണണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.
Discussion about this post