മുംബൈ: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച നിത അംബാനിയുടെ ബാഗാണ്. ബാഗിന് രണ്ട് കോടിയോ എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ സംഭവം സത്യമാണ്. ലണ്ടനില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ നിത അംബാനിയും കരീഷ്മ കപൂറും കരീന കപൂറും എത്തിയിരുന്നു. ഇതിന്റെ ചിത്രം കരീഷ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ചിത്രം പ്രത്യക്ഷപ്പെട്ടതോടെയാണ് ബാഗ് ചര്‍ച്ചയായത്. പ്രമുഖ ബ്രാന്‍ഡായ ഹെര്‍മിസിന്റെ ബിര്‍കിന്‍ ബാഗാണ് നിത ഉപയോഗിക്കുന്നത്. ലോകത്തെ ഏറ്റവും വില കൂടിയ ബാഗ് എന്ന വിശേഷണവും ബിര്‍കിന് സ്വന്തമാണ്. പറഞ്ഞാല്‍ തീരില്ല ഈ ബാഗിന്റെ വിശേഷണങ്ങള്‍. ഹിമാലയത്തില്‍ കാണപ്പെടുന്ന ഒരിനം ചീങ്കണ്ണിയുടെ തോല്‍ ഉപയോഗിച്ചാണ് ഈ ബാഗിന്റെ നിര്‍മ്മാണം. അതിനാലാണ് ഇതിന് ഇത്രമേല്‍ വിലയേറുന്നത്.
ഈ തോലില്‍ നിറം നല്‍കുന്നത് സങ്കീര്‍ണമായ പ്രവൃത്തി ആയതിനാല്‍ വര്‍ഷത്തില്‍ രണ്ട് ബിര്‍കിന്‍ ബാഗുകള്‍ മാത്രമാണ് കമ്പനി നിര്‍മ്മിക്കുക. വര്‍ഷങ്ങള്‍ കാത്തിരിക്കണം ഈ ബാഗ് കൈവശം വരാന്‍ എന്ന് ചുരുക്കം. ഇതുകൂടാതെ വേറെയും കടമ്പകള്‍ കൂടി കടന്നാല്‍ മാത്രമെ ബാഗ് കൈവശം ലഭിക്കുകയുള്ളൂ. കമ്പനി മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വാങ്ങാന്‍ വരുന്നവര്‍ക്ക് കമ്പനിയുമായുള്ള ബന്ധവും പരിഗണിക്കും. ഓരോ വര്‍ഷവും വില കൂടികൊണ്ടിരിക്കുന്ന ബിര്‍ക്കിന്‍ ബാഗിന്റെ ഇപ്പോഴത്തെ വില 3,80,000 ഡോളറാണ്.
Discussion about this post