ബെംഗളൂരു: കര്‍ണാടകയില്‍ ഇടക്കാല തെരഞ്ഞെടുപ്പു വേണ്ടിവരുമെന്ന ജെഡിയു നേതാവ് എച്ച്ഡി ദേവഗൗഡയുടെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ്. സഖ്യസര്‍ക്കാരിന് മേല്‍ ഒരു ഭീഷണിയുമില്ലെന്നും സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ഇടക്കാല തെരഞ്ഞടുപ്പിന്റെ ആവശ്യം ഇല്ലെന്നും റാവു കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹം തന്നെ വിശദീകരിക്കട്ടെ എന്നും ദിനേഷ് വ്യക്തമാക്കി.
മുഖ്യമന്ത്രിയും മകനുമായ എച്ച്ഡി കുമാരസ്വാമിയും നേരത്തെ ദേവഗൗഡയെ തള്ളി രംഗത്ത് വന്നിരുന്നു.
ഇടക്കാല തെരഞ്ഞെടുപ്പിനെ കുറിച്ചല്ല അദ്ദേഹം പറഞ്ഞതെന്നും പ്രാദേശിക തെരഞ്ഞെടുപ്പിനെ കുറിച്ചാണ് പറഞ്ഞതെന്നുമായിരുന്നു കുമാരസ്വാമിയുടെ പറഞ്ഞത്. അടുത്ത നാല് വര്‍ഷവും കര്‍ണാടക കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം തന്നെ ഭരിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.
കര്‍ണാടകത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നെക്കുമെന്നും സഖ്യ സര്‍ക്കാര്‍ എത്രകാലം തുടരുമെന്ന് പറയാനാവില്ല എന്നുമാണ് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ പറഞ്ഞത്.
Discussion about this post