ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പടെ നിരവധി പ്രമുഖരാണ് യോഗ ചെയ്ത് മാതൃകയായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം 30000ത്തോളം പേരാണ് യോഗ ചെയ്യാന്‍ ഒപ്പം കൂടിയത്. പോലീസ് ഉദ്യോഗസ്ഥരും മറ്റും യോഗ ചെയ്തത് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ മറ്റൊന്നാണ് വൈറലാകുന്നത്.
Army Dog Unit practices Yoga for #YogaDay2019 … pic.twitter.com/0gRgOwTrhO
— Defence Spokesperson (@SpokespersonMoD) June 21, 2019
ഇപ്പോള്‍ നായയും കുതിരയും യോഗ ചെയ്യുന്ന വീഡിയോ ആണ് വൈറലാകുന്നത്. പോലീസിലെയും സൈനിക യൂണിറ്റിലെയും നായകളും കുതിരകളുമാണ് യോഗ ചെയ്തത്. അരുണാചല്‍ പ്രദേശിലെ ലോഹിത് താഴ്‌വരയില്‍ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് യോഗ ചെയ്തത് നായകള്‍ക്കൊപ്പമാണ്.
#Haryana: Border Security Force's equestrian team performs Yoga on horsebacks at the BSF camp in Gurugram. pic.twitter.com/Vp7ytXqDRg
— ANI (@ANI) June 21, 2019
സൈനിക യൂണിറ്റുകള്‍ നായകള്‍ക്കൊപ്പം യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പ്രതിരോധ മന്ത്രാലയവും പുറത്തുവിട്ടു. ഗുരുഗ്രാമിലെ ബിഎസ്എഫ് ക്യാംപില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം യോഗ ചെയ്തത് കുതിരകളാണ്. സംഭവം ഏതായാലും സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
#WATCH Dog squad of Border Security Force performs yoga along with their trainers on #YogaDay2019 in Jammu. pic.twitter.com/TTN2vAgbeS
— ANI (@ANI) June 21, 2019