ഡുംക; ജാര്‍ഖണ്ഡില്‍ കമിതാക്കളെ ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തി. ജാര്‍ഖണ്ഡിലെ ഡുംകെയിലാണ് കമിതാക്കള്‍ സദാചാര പോലീസിങിന് ഇരയായത്. സംസാരിച്ചിരിക്കുകയായിരുന്ന കമിതാക്കളെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തുകയും, സംഭവത്തിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. പോസ്‌കോ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. അതെസമയം ഇതൊന്നും ഇവിടുത്തെ സംസ്‌കാരമല്ല എന്നും ഗ്രാമത്തിലുള്ളവരുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് അവരെ അങ്ങനെ ചെയ്തത് എന്നുമാണ് ഗ്രാമവാസികളില്‍ ചിലര്‍ പറയുന്നത്