കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. പതിനൊന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ഭത്പാര മേഖലയിലായിരുന്നു സംഘര്‍ഷം ഉണ്ടായത്. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതിനെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ബരക്പോര് ലോക്സഭാ മണ്ഡലത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നടത്തുന്ന ശ്രമങ്ങളുടെ ഫലമാണ് ഈ സംഘര്‍ഷങ്ങള്‍ എന്നാണ് ആരോപണം. അതേസമയം ഏറ്റുമുട്ടലില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നോക്കാതെ കടുത്ത നടപടി എടുക്കമെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പോലീസ് ഉദ്യോഗസ്ഥരോട് അറിയിച്ചിരിക്കുന്നത്.
റാം ബാബു, ധരംവീര്‍ എന്നിവരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകര്‍ എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടയില്‍ പതിനൊന്ന് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ഇന്ത്യന്‍ നിര്‍മ്മിത ബോംബുകളും റിവോള്‍വറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Discussion about this post