കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസിലെ ഭാത്പാരയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. തൃണമൂല്‍-ബിജെപി പ്രവര്‍ത്തകരാണ് ഏറ്റ് മുട്ടിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഘര്‍ഷത്തിനിടെ ബോബ് ഏറ് ഉണ്ടാവുകയും നിരവധി തവണ വെടിവയ്പ്പ് ഉണ്ടാവുകയും ചെയ്തു. ഏറ്റ്മുട്ടിയവരെ ഒഴിപ്പിക്കാന്‍ എത്തിയ മൂന്നു പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സ്ഥലത്ത് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിന്വസിച്ചു.
മെയ് പത്തൊമ്പതിന് ശേഷം ഗൗരവമായ മൂന്ന് സംഘര്‍ഷങ്ങളാണ് ഭാത്പാരയില്‍ മാത്രമുണ്ടായത്. തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളിലെ വിവിധ ഇടങ്ങളില്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post