ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് മരിച്ച ആറ് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. നേരത്തെ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതോടെ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തു. പതിമൂന്ന് പേരായിരുന്നു അപകടത്തില്‍ മരണപ്പെട്ടത്.
അപകടം നടന്ന് 17-ാം ദിവസമാണ് മൃതദേഹം കണ്ടെത്തുന്നത്. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെച്ചുകയിലേക്കുള്ള യാത്രാമദ്ധ്യേയാണ് വ്യോമസേനാ വിമാനം തകര്‍ന്നുവീണത്. ജൂണ്‍ മൂന്നിനാണ് അരുണാചല്‍ പ്രദേശില്‍ വ്യോമസേനയുടെ എഎന്‍32 ജെറ്റ് വിമാനം തകര്‍ന്ന് വീണത്.
തകര്‍ന്നുവീണ വിമാനത്തില്‍ മൂന്ന് മലയാളികളടക്കം 13 പേരുണ്ടായിരുന്നു. പറന്ന് ഉയര്‍ന്ന് അര മണിക്കൂറിനുള്ളില്‍ വിമാനത്തിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒരാഴ്ച നീണ്ട തെരച്ചിലിനൊടുവിലാണ് വിമാനം തകര്‍ന്നുവീണുവെന്ന് വ്യോമസേന സ്ഥിരീകരിച്ചത്.
Discussion about this post