ഗുവാഹത്തി; തലയില്ലാത്ത നിലയില്‍ ആസാമിലെ അമ്പലത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ ശരീരം കണ്ടെത്തി. ആസാമിലെ കാമാഖ്യാ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് തല നഷ്ടപ്പെട്ട നിലയിലുള്ള മൃതശരീരം കണ്ടെത്തിയത്. സംഭവം നരബലിയാണെന്ന് സംശയിക്കുന്നതായിട്ടാണ് പോലീസ് അറിയിക്കുന്നത്.
ആസാമിലെ കാമാഖ്യാ ക്ഷേത്രത്തിന് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് തല വേര്‍പ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ ശരീരം കണ്ടെത്തിയത്. മൃതശരീരത്തിന് സമീപത്ത് നിന്ന് മത ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടന്നതിന്റെ ലക്ഷണങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അതെസമയം മൃതശരീരത്തില്‍ മറ്റ് മുറിവുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.അതിനാല്‍ പെണ്‍കുട്ടിയെ മയക്കി കിടത്തി കഴുത്ത് വെട്ടിയതാകാം എന്നാണ് പോലീസ് നിഗമനം. പ്രാഥമിക നിഗമനത്തില്‍ നരബലിയാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വ്യക്തത വരുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
Discussion about this post