ഹൈദരാബാദ്: ഒമ്പത് മാസം പ്രായമായ പെണ്‍കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവ് പോലീസ് പിടിയില്‍. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. 28കാരനായ പ്രവീണ്‍ എന്ന യുവാവാണ് പോലീസ് പിടിയിലായത്. പ്രതിക്ക് പരാമവധി ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നു.
ബുധനാഴ്ച രാവിലെയാണ് സംഭവം. മാതാപിതാക്കളോടൊപ്പം വീടിന്റെ ടെറസില്‍ ഉറങ്ങുകയായിരുന്ന ഒമ്പത് മാസം പ്രായമായ കുട്ടിയെ യുവാവ് എടുത്തുകൊണ്ട് പോയി ഉപദ്രവിക്കുകയായിരുന്നു. അരികില്‍ കിടന്നുറങ്ങിയ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ ബഹളം വെച്ചു. ഇത് കേട്ട് കുട്ടിയെ വലിച്ചെറിഞ്ഞ് യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് പ്രതിയെ പോലീസില്‍ ഏല്‍പ്പിച്ചു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായ രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാര്‍ രംഗത്തെത്തി. പ്രതിക്ക് പരാമവധി ശിക്ഷ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
Discussion about this post