ചിക്ക്മംഗുളൂരു; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കഴുത്ത് ഞെരിച്ചു കൊന്നു.പെണ്‍കുട്ടി ജനിച്ചതിലുള്ള അസംതൃപ്തിയെ തുടര്‍ന്ന് ജ്യോതിഷന്റെ നിര്‍ദേശ പ്രകാരമായിരുന്നു കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നത്.കര്‍ണ്ണാടകയിലെ ചിക്ക്മംഗുളൂരുവിലാണ് സംഭവം.
ചിക്ക്മംഗളൂര്‍ സ്വദേശിയായ മഞ്ചുനാഥാണ് ഒരു മാസം പ്രായം മാത്രമുള്ള നിഹാരിക എന്ന സ്വന്തം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നത്.സംഭവത്തില്‍ ഭാര്യയുടെ പരാതിയില്‍ മഞ്ചുവിനെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തെക്കുറിച്ച് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ-ജനിച്ചത് പെണ്‍കുട്ടി ആയതിനാല്‍ മഞ്ചു നാഥിന് ഇഷ്ടക്കുറവ് ഉണ്ടായിരുന്നു.അതിന്റെ പേരില്‍ ഭാര്യയുമായി നിരന്തരം മഞ്ചുനാഥ് വഴക്കിടുമായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച, ഉറങ്ങി കിടന്ന കുട്ടിയെ മൂക്കില്‍ നിന്നും രക്തം വന്ന് ബോധം നഷ്ടപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചേങ്കിലും മരണം സംഭവിച്ചിരുന്നു.അസ്വാഭാവിക മരണമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതോടെ സംശയം തോന്നിയ ഭാര്യ മഞ്ചുനാഥിന്റെ പേരില്‍ കേസ് കൊടുക്കുകയായിരുന്നു.
മഞ്ചുനാഥിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം ചെയ്തത് താനാണെന്ന് മഞ്ചുനാഥ് സമ്മതിച്ചത്.നല്ല ഭാവിക്ക് പെണ്‍കുട്ടിയെ കൊല്ലുന്നതാണ് നല്ലതെന്ന ജോത്സ്യന്റെ ഉപദേശത്തെ തുടര്‍ന്നാണ് ക്രൂരകൃത്യം ചെയ്തതെന്നും ഇയാള്‍ പറഞ്ഞു.അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post