മുംബൈ: അധ്യാപിക ക്ലാസ്സെടുക്കുന്നതിനിടെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മഹാരാഷ്ട്ര ഉല്ലാസ്നഗറിലെ ജുലേലാല്‍ സ്കൂളിലാണ് സംഭവം. ബെഞ്ചിലിരിക്കുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ക്ലാസ്സ് മുറിയിലെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികളില്‍ വിള്ളലുകളുണ്ടായിരുന്നു. അധ്യാപിക ക്ലാസ്സെടുക്കുന്നതിനിടെ ഈ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ തലയില്‍ വീഴുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ അധ്യാപകര്‍ അപകടത്തില്‍ പരിക്കേറ്റ മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
#WATCH: Three students were injured after a portion of cement plaster collapsed on them while they were attending class in Ulhasnagar's Jhulelal School, Maharashtra yesterday. pic.twitter.com/luXzWD4TAI
— ANI (@ANI) June 19, 2019