ഇനി പെട്രോളും ഡീസലും സൂപ്പര്‍മാര്‍ക്കറ്റുകളിലും! പുതിയ സംവിധാനം വരുന്നു

ഇത്തരം സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഇന്ധന വില്‍പ്പന സംബന്ധിച്ച നിയന്ത്രണ ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തും. കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇതിനുളള നടപടികള്‍ സ്വീകരിച്ചുവരുന്നതായാണ് വിവരം.

ന്യൂഡല്‍ഹി: ഇനി പെട്രോളും ഡീസലും സൂപ്പര്‍മാര്‍ക്കറ്റുകളിലും. രാജ്യത്തെ ഇന്ധന ലഭ്യത എളുപ്പമാക്കുന്നതിന്റെ ഭാഗമായി പെട്രോളും ഡീസലും വൈകാതെ സൂപ്പര്‍മാര്‍ക്കറ്റുകളിലും വില്‍പ്പനയ്ക്ക് എത്തിയേക്കും.

ഇത്തരം സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഇന്ധന വില്‍പ്പന സംബന്ധിച്ച നിയന്ത്രണ ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തും. കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇതിനുളള നടപടികള്‍ സ്വീകരിച്ചുവരുന്നതായാണ് വിവരം.

നിലവിലെ നിയമപ്രകാരം പമ്പുകള്‍ വഴിയാണ് പെട്രോളും ഡീസലും വില്‍ക്കുന്നത്, നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും ഇന്ധനം വില്‍പ്പനയ്‌ക്കെത്തും.

ഫ്യൂച്ചര്‍ ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയൊക്കെ ഈ രംഗത്ത് മുതല്‍ മുടക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ വിപണിയില്‍ സജീവമാകാന്‍ കാത്തിരിക്കുന്ന സൗദി അരാംകോ പോലെയുളളവര്‍ക്കും ഈ തീരുമാനം ഗുണകരമാകും.

Exit mobile version