പാട്‌ന: ബിഹാറിലെ കടുത്ത ചൂട് വീണ്ടും ജീവനെടുക്കുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ മാത്രം മരിച്ചത് 90 പേരാണ്. ഇതോടെ ബീഹാറില്‍ മരണപ്പെട്ടവരുടെ എണ്ണം 184 ആയി, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂടു രേഖപ്പെടുത്തിയ ഗയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ 35 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്. 106 പേര്‍ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ചികിത്സയിലാണ്.
ഔറംഗാബാദ്, നവാഡ എന്നീ പ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. 41 ഡിഗ്രി താപനിലയാണ് ബിഹാറില്‍ കഴിഞ്ഞ് 4 ദിവസമായി രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബിഹാറിലെ ഉഷ്ണതരംഗം കണക്കിലെടുത്ത് സ്‌കൂളുകള്‍ക്ക് ഈ മാസം 22 വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം പഞ്ചാബിലെ കനത്ത ചൂടിന് മഴ ആശ്വാസമേകി.ഒപ്പം ഡല്‍ഹിക്കും ആശ്വാസമായി മഴയെത്തി. ഡല്‍ഹിയില്‍ പലസ്ഥലത്തും മഴ പെയ്തു. 32 ഡിഗ്രിയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനില.
Discussion about this post