ചെന്നൈ: വരള്‍ച്ച നേരിടാന്‍ കാര്യക്ഷമമായി ഒന്നും ചെയ്തില്ലെന്ന് തമിഴ്നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്ന തമിഴ്നാട്ടില്‍ ജല സംരക്ഷണത്തിന് മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തത് സര്‍ക്കാരിന്റെ ഭാഗത്തുള്ള വലിയ വീഴ്ചയാണെന്നും കോടതി വിലയിരുത്തി.
ജലക്ഷാമം നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ ചെന്നൈയില്‍ ജലക്ഷാമത്തെതുടര്‍ന്ന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്ന വാര്‍ത്ത തികച്ചും വസ്തുതാ വിരുദ്ധമാണെന്നും ഐടി ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം കടുത്ത വരള്‍ച്ച നേരിടുന്ന തമിഴ്നാട്ടില്‍ ഒരാഴ്ചക്കുള്ളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകള്‍ തിരിച്ച് ജലവിതരണം കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി എസ് പി വേലുമണി പറഞ്ഞു. സ്വകാര്യ ടാങ്കറുകള്‍ അമിത വില ഈടാക്കുന്നത് നിയന്ത്രിക്കാന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post