ന്യൂഡല്‍ഹി; പതിനെഴാം ലോക്സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ജയ് ശ്രീറാം വിളി കൊണ്ടും വന്ദേ മാതരം വിളികള്‍ കൊണ്ടും നിറഞ്ഞതായിരുന്നു. പല ബിജെപി നേതാക്കളും സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ജയ് ശ്രീ റാം വിളികള്‍ ഉയര്‍ന്നിരുന്നു. ഇതിനെ വിമര്‍ശിച്ച എഐഎംഐഎം നേതാവ് അസൗദുദ്ദീന്‍ ഒവൈസിയുടെ സത്യപ്രതിജ്ഞക്കിടയിലും ജയ്ശ്രീ റാം വിളികള്‍ ഉയര്‍ന്നിരുന്നു. ഇത്തരം വിളികളെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള എസ്പി എംപിയായ ഷഫീഖുര്‍ റഹ്മാന് ബര്‍ഖ്.
വന്ദേ മാതരം ഇസ്ലാം വിരുദ്ധമാണെന്നും അതിനെ അനുകൂലിക്കുകയില്ലെന്നും റഹ്മാന് പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമായിരുന്നു റഹ്മാന്റെ പരാമര്‍ശം. ഇന്ത്യന്‍ ഭരണഘടനയ്ക്ക് സിന്ദാബാദ് വിളിച്ചാണ് സത്യപ്രതിജ്ഞാ പ്രസംഗം റഹ്മാന് അവസാനിപ്പിച്ചത്.
വന്ദേമാതരത്തിന് എതിരെ പറഞ്ഞതിന് നേരത്തെയും റഹ്മാന് എതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 2013 ല്‍ വന്ദേമാതരം പാടിയപ്പോള്‍ പാര്‍ലമെന്റില്‍ നിന്ന് റഹ്മാന് ഇറങ്ങിപ്പോയിരുന്നു.ഉത്തര്‍പ്രദേശിലെ സാമ്പലില്‍ നിന്നുള്ള എംപിയാണ് റഹ്മാന്.
#WATCH: Slogans of Vande Mataram raised in Lok Sabha after Samajwadi Party's MP Shafiqur Rahman Barq says, "Jahan tak Vande Mataram ka taaluq hai, it is against Islam we cannot follow it" after concluding his oath. pic.twitter.com/8Sugg8u8ah
— ANI (@ANI) June 18, 2019
Discussion about this post