പാറ്റ്‌ന: ബീഹാറില്‍ ഉഷ്ണക്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 130 ആയി. ചൂട് കൂടുതലായതിനാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഈ മാസം 22 വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം, 106 പേര്‍ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ചികിത്സയിലാണ്.
സംസ്ഥാനത്ത് ഗയയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. ഇവിടെ 35 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്. ചൂട് കൂടിയ പശ്ചാത്തലത്തില്‍ ഗയയില്‍ പോലീസ് ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാവിലെ 11 മുതല്‍ 4 മണിവരെ പ്രദേശത്ത് വെയിലത്തുള്ള ജോലികള്‍ ഒഴിവാക്കിയും ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു.
സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കി.