ശ്രീനഗര്‍: കഴിഞ്ഞ ദിവസങ്ങളിലായി കണ്ണുകളെ ഈറനണിയിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസുകാരന് പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങിനിടയില്‍ നിന്നുള്ള ചിത്രമാണ് വൈറലാകുന്നത്. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥനെ മകനെ ചേര്‍ത്ത് പിടിച്ച് വിങ്ങിപ്പൊട്ടി കരയുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് വൈറലാകുന്നത്.
ശ്രീനഗര്‍ എസ്എസ് പി ഹസീബ് മുഗളാണ് സബ് ഇന്‍സ്പെക്ടര്‍ അര്‍ഷദ് ഖാന് പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങില്‍ ദുഃഖം താങ്ങാനാകാതെ വിങ്ങിപ്പൊട്ടിയത്. കഴിഞ്ഞ ബുധനാഴ്ച അനന്ത്നാഗില്‍ സിആര്‍പിഎഫ് പട്രോള്‍ സംഘത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിലാണ് പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീര്‍ പോലീസിലെ സബ് ഇന്‍സ്പെക്ടറായിരുന്നു അര്‍ഷദ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അര്‍ഷിദിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെയാണ് അദ്ദേഹം വീരമൃത്യു വരിച്ചത്. തിങ്കളാഴ്ച നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഹസീബ്, അര്‍ഷദ് ഖാന്റെ നാലുവയസ്സുകാരനായ മകന് ഉഹ്ബാനെ തോളിലെടുത്ത് വിങ്ങിപ്പൊട്ടുന്നതിന്റെ വീഡിയോ ജമ്മു കാശ്മീര്‍ പോലീസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ആക്രമണത്തില്‍ വേറെ അഞ്ച് സൈനികരും വീരമൃത്യു വരിച്ചിട്ടുണ്ട്. സംഘത്തിനു നേരെ ആക്രമണം നടത്തിയ ഭീകരവാദികളില്‍ രണ്ടുപേരെ സുരക്ഷാസേന വധിക്കുകയും ചെയ്തു.
The son of Martyr #ArshadKhan in the lap of SSP Srinagar Dr.M.Haseeb Mughal JKPS during the wreath laying ceremony at District Police Lines Srinagar. pic.twitter.com/EqGApa82Rh
— J&K Police (@JmuKmrPolice) June 17, 2019
Discussion about this post