അനന്ത്നാഗ്: ജമ്മുകാശ്മീരിലെ അനന്തനാഗില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജറും മൂന്ന് സൈനികരും കൊല്ലപ്പെട്ടിരുന്നു. നേരത്തെ ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സൈനികവാഹനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ ഒമ്പത് സൈനികര്‍ക്കും ഒരു നാട്ടുകാരനും പരിക്കേറ്റിരുന്നു.
ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി പാകിസ്താന് ഇന്ത്യയ്ക്ക് മുന്നിറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. പുല്‍വാമയിലെ അരിഹല്‍ ഗ്രാമത്തിലാണ് സൈനിക വാഹനത്തിന് നേരെ ആക്രമണം നടന്നത്. 44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹനമാണ് ആക്രമണത്തിനിരയായത്. പട്രോളിങ്ങിനായി പോകവെ കുഴിബോംബ് പൊട്ടത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ വാഹനം പൂര്‍ണ്ണമായി തകര്‍ന്നു. വാഹനത്തിന് നേരെ ഭീകരര്‍ വെടിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശം സൈന്യം വളഞ്ഞു. പരിക്കേറ്റവരെ ഉദംപൂരിലെ സൈനിക ആശുപത്രയിലേക്ക് മാറ്റി. ജമ്മുകാശ്മീരില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്ത്യക്ക് അമേരിക്കയും പാകിസ്താനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊടുംഭീകരന് സാക്കിര്‍ മൂസയെ സുരക്ഷാ സേന വധിച്ചതിലുള്ള പ്രതികാരമായി ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് പുല്‍വാമയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
Discussion about this post