ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ബിജെപി അധ്യക്ഷനായി തുടരും. മുന്‍ കേന്ദ്രമന്ത്രി ജെപി നദ്ദയെ ബിജെപി പ്രവര്ത്തനാധ്യക്ഷനായി നിയമിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം.
അടുത്ത ആറ് മാസത്തേക്കാണ് നദ്ദയുടെ നിയമനം. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് സെക്രട്ടറിയായ നദ്ദ ഹിമാചല്‍ പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ്. കഴിഞ്ഞ മോഡി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു.
ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കൂടി പശ്ചാത്തലത്തില്‍ അമിത് ഷാ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ബിജെപിയിലെ ഭാരവാഹി തെരഞ്ഞെടുപ്പുകള്‍ അവസാനിക്കുന്നത് വരെ അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരുമെന്നാണ് സൂചന. പല തട്ടിലുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനൊടുവിലാകും അധ്യക്ഷപദത്തിലേക്കുള്ള തെരഞ്ഞെടുപ്പ്.
Discussion about this post