ന്യൂഡല്‍ഹി: ഭര്‍ത്താവ് പാകിസ്താന് പൗരന്, ഭാര്യ ഇന്ത്യക്കാരിയും. ഇരുവരും ഇന്ത്യ-പാക് ക്രിക്കറ്റ് ലോകകപ്പ് കാണാന്‍ എത്തിയതാകട്ടെ ഇന്ത്യ-പാക് ജേഴ്സി അണിഞ്ഞ്. സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ചിത്രം കൂടിയാണിത്. ഇന്ത്യ-പാക് ജേഴ്സി പകുതി പകുതി വെച്ചാണ് ധരിച്ച് വ്യത്യസ്തമായി എത്തിയത്.
ലോകകപ്പില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം പുരോഗമിക്കുന്നതിനിടെയാണ് ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ലക്ഷ്മി കൗള്‍ എന്നയാളാണ് ഇവരുടെ ചിത്രം ആദ്യം പങ്കുവെച്ചത്. ചിത്രത്തില്‍ കാണുന്ന യുവാവ് പാകിസ്താന് പൗരനും ഭാര്യ ഇന്ത്യക്കാരിയുമാണെന്നാണ് കൗള്‍ പറയുന്നത്. 89 റണ്‍സിനാണ് ഇന്ത്യ പാകിസ്താനെ തറപ്പറ്റിച്ചത്. ഇതോടെ ലോകകപ്പില്‍ ഏറ്റുമുട്ടിയ എല്ലാ മത്സരങ്ങളിലും പാകിസ്താനെ തകര്‍ത്ത് റെക്കോര്‍ഡ് ഇന്ത്യ നിലനിര്‍ത്തി.
രണ്ടു തവണയായി പെയ്ത മഴയില്‍ ഏറെ സമയം നഷ്ടമായതിനാല്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാകിസ്താന്റെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിച്ചു. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്താന് 35 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് വീണ്ടും മഴയെത്തിയത്.
Spotted this couple at the #IndiaVsPakistan @cricketworldcup game and was intrigued by their jerseys! Husband is from Pakistan, wife from India so both stitched up India-Pak jerseys & wore them! Both are Canadians, watching the game in England, rooting for peace #SpiritofCricket pic.twitter.com/KrUjtkjFMn
— Lakshmi Kaul (@KaulLakshmi) June 16, 2019
Discussion about this post