ലോക്‌സഭാ സമ്മേളത്തില്‍ കോണ്‍ഗ്രസ് എത്തിയത് സഭാ നേതാവിനെ കണ്ടെത്താന്‍ കഴിയാതെ; രാഹുലും ആദ്യ ദിനം സഭയിലേത്തിയില്ല

അതിനിടെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കും എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ച് നില്‍ക്കുന്നതും കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു.

ന്യൂഡല്‍ഹി; പതിനെഴാം ലോക്‌സഭയുടെ ആദ്യ സമ്മേളത്തില്‍ കോണ്‍ഗ്രസ് പങ്കെടുത്തത് സഭാ നേതാവില്ലാതെ. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് നാഥനില്ലാതെ മുഖ്യ പ്രതിപക്ഷമെന്ന് കരുതുന്ന കോണ്‍ഗ്രസ് പങ്കെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പരാജയപ്പെട്ടതും, മുന്‍ സഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പരാജയപ്പെട്ടതും കാരണം ഇത് വരെയും കോണ്‍ഗ്രസിന് സഭാ നേതാവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ബിജെപിയെ അട്ടിമറിച്ച് ഭരണം തിരികേ പിടിക്കാമെന്ന് കരുതിയിരുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് നേരിടെണ്ടി വന്നത്. കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റ് വാങ്ങിയ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളും പരാജയപ്പെട്ടു. വെറും അന്‍പത്തി രണ്ട് പേരെ മാത്രമാണ് കോണ്‍ഗ്രസിന് സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞത്.

അതില്‍ നിന്നും ഇതുവരെയും ഒരു നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. അതിനിടെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കും എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ച് നില്‍ക്കുന്നതും കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു.

സഭയില്‍ കോണ്‍ഗ്രസിന് അംഗബലം കുറവാണെങ്കിലും ബിജെപിക്ക് എതിരെ ശക്തമായ ശബ്ദം സഭയില്‍ ഉയര്‍ത്തുമെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്ര ദിവസങ്ങളായിട്ടും സഭാ നേതാവിനെ പോലും തെരഞ്ഞെടുക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് എങ്ങനെ ബിജെപിക്ക് എതിരെ ശബ്ദിക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്.

നിലവില്‍ സഭാ നേതാവാകാന്‍ സാധ്യത കൂടുതല്‍ ഉള്ളത് തിരുവനന്തപുരം എംപി ശശി തരൂരിനാണ്. ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിന് മുന്നേ കോണ്‍ഗ്രസ് സഭാ നേതാവിനെ തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. അതെസമയം പതിനെഴാം ലോക്‌സഭയുടെ ആദ്യ സമ്മേളത്തില്‍ വയനാട് എംപിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല.

Exit mobile version